എത്ര അധികാരം നേടിയാലും സേവനത്തിന്റെ പാതയിൽ നിന്ന് ഒരിക്കലും വ്യതിചലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Prime Minister Narendra Modi stated that no matter how much power is attained

Sep 24, 2026 - 19:34
 0
എത്ര അധികാരം നേടിയാലും സേവനത്തിന്റെ പാതയിൽ നിന്ന് ഒരിക്കലും വ്യതിചലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എത്ര അധികാരം നേടിയാലും സേവനത്തിന്റെ പാതയിൽ നിന്ന് ഒരിക്കലും വ്യതിചലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 
 സേവാ സങ്കൽപ് യാത്രയിലെ പങ്കാളികളുമായി വീഡിയോ കോൺഫറൻസിലൂടെ സംവദിക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഗുജറാത്ത് മുതൽ ഡൽഹി വരെ സേവനമാണ് ഞങ്ങളുടെ ഭരണത്തിന്റെയും മൂല്യങ്ങളുടെയും കാതൽ. സേവനമാണ് ഭരണത്തിന്റെ കേന്ദ്രബിന്ദുവെങ്കിൽ ‘നാഗരിക് ദേവോ ഭവ’ എന്ന സങ്കൽപം ഓരോ നയത്തിന്റെയും ഹൃദയഭാഗത്തുണ്ടാകും,” മോദി പറഞ്ഞു. രാഷ്ട്രീയത്തിൽ എത്ര അധികാരം നേടിയാലും അടിസ്ഥാന മാർഗം സേവനമായിരിക്കുമെന്നും അതിൽ നിന്ന് ഒരിക്കലും മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സേവന മനോഭാവത്തോടെ ചെയ്യുന്ന പ്രവർത്തനങ്ങളാണ് ജനങ്ങൾ ഓർക്കുന്നത്. ജനസേവനം നടത്തുന്നവർക്ക് അവരുടെ അനുഗ്രഹവും ലഭിക്കും. എന്റെ ജീവിതത്തിന്റെ മുഴുവൻ കരുത്തും ജനങ്ങളുടെ അനുഗ്രഹമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0