തെരഞ്ഞെടുപ്പ് ദിനത്തിൽ ആരോപണ പ്രത്യാരോപണവുമായി നേതാക്കൾ രംഗത്തെത്തി

On election day, leaders came forward with counter-allegations

Dec 9, 2025 - 22:11
 0
തെരഞ്ഞെടുപ്പ് ദിനത്തിൽ ആരോപണ പ്രത്യാരോപണവുമായി നേതാക്കൾ രംഗത്തെത്തി

തെരഞ്ഞെടുപ്പ് ദിനത്തിൽ ആരോപണ പ്രത്യാരോപണവുമായി നേതാക്കൾ രംഗത്തെത്തി.  ശബരിമല സ്വർണക്കൊള്ള ജനങ്ങൾക്ക് മറക്കാൻ കഴിയില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ശബരിമലയിൽ തെറ്റുചെയ്തവർക്ക് തിരിച്ചടി ഉറപ്പാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സ്വർണകൊള്ളക്കാർക്ക് സർക്കാർ സംരക്ഷണം നൽകുന്നുവെന്നാണ് വി ഡി സതീശൻ വ്യക്തമാക്കിയത്.  നടി ആക്രമിക്കപ്പെട്ടതിൽ കോടതി വിധി വന്നതും തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലാണ്. എന്നും അതിജീവിതക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. നടൻ ദിലീപിന് നീതി കിട്ടിയെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്താവന നിരവധി വിമർശനങ്ങൾക്ക് കാരണമായി. അതിജീവിതക്കൊപ്പമെന്നും ശശി തരൂരും പറഞ്ഞു. അടൂർ പ്രകാശിന്റെ പ്രസ്തവാനയിലൂടെ പുറത്തുവരുന്നത് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ നിലപാടാണെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. വിധിയിൽ പൂർണ തൃപ്‌തിയല്ലെന്ന് ഉമാ തോമസ് പ്രതികരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0