ഗുരുവായൂർ തൃശ്ശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു

New train service has been allowed on the Guruvayur Thrissur route

Jan 15, 2026 - 19:53
 0
ഗുരുവായൂർ  തൃശ്ശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു

ഗുരുവായൂർ - തൃശ്ശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു.  ഏറെ കാലമായി സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും നിങ്ങൾ നല്‍കിയ അഭ്യര്‍ത്ഥനകള്‍ക്കും  കാത്തിരിപ്പിനും ഇപ്പോൾ ശുഭകരമായ ഒരു തീരുമാനമായിരിക്കുകയാണ്. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ഈ തീരുമാനം നമ്മുടെ യാത്രാക്ലേശത്തിന് വലിയൊരു ആശ്വാസമാകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ട്രെയിൻ നമ്പർ: 56115/56116 തൃശ്ശൂർ - ഗുരുവായൂർ പാസഞ്ചർ. തൃശ്ശൂരിൽ നിന്ന് രാത്രി 08:10-ന് പുറപ്പെട്ട് 08:45-ന് ഗുരുവായൂരിലെത്തും. ഗുരുവായൂരിൽ നിന്ന് വൈകുന്നേരം 06:10-ന് പുറപ്പെട്ട് 06:50-ന് തൃശ്ശൂരിലെത്തും.  

​ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഈ പ്രൊപ്പോസലിന് അംഗീകാരം നൽകിയ റെയിൽവേ മന്ത്രാലയത്തിനും ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. നാടിന്റെ വികസനത്തിനായി ഒത്തൊരുമിച്ച് മുന്നോട്ട് നീങ്ങാം അദ്ദേഹം കൂട്ടിച്ചേർത്തു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0