ദേശീയ സമ്മതിദായകദിനം: ജില്ലാതല ഉദ്ഘാടനം
National Voters' Day: District-Level Inauguration
കൊല്ലം:
ജില്ലാതിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 16 മത് ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഉപാസന സ്‌കൂൾ ആൻഡ് കോളേജ് ഓഫ് നേഴ്സിംഗിൽ ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.വി പി ജഗതിരാജ് നിർവഹിച്ചു. സമ്മതിദാനം കേവലം അവകാശം മാത്രമല്ല, പൗരന്റെ ഉത്തരവാദിത്വവും ഭാവിതലമുറയുടെ വളർച്ചയ്ക്ക് അനിവാര്യമായതാണെന്നും പറഞ്ഞു. ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും കലക്ടറുമായ എൻ. ദേവിദാസ് അധ്യക്ഷനായി.
മൃഗസംരക്ഷണ പ്രവർത്തകയും ചലച്ചിത്രനടിയുമായ ചിത്ര അയ്യർ മുഖ്യ സാന്നിധ്യമായി. എ ഡി എം .ജി. നിർമൽകുമാർ സമ്മതിദായക പ്രതിജ്ഞ ചൊല്ലിനൽകി.
ദേശീയ സമ്മതിദിനാഘോഷവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് ആത്മ ഹാളിൽ കോളജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ്മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ബി എൽ ഒ മാർ, വിവിധ മണ്ഡലങ്ങളിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ, ടെക്നിക്കൽ അസിസ്റ്റന്റുമാർ തുടങ്ങിയവരെയും ആദരിച്ചു.
എന്റെ ഇന്ത്യ എന്റെ വോട്ട്, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഹൃദയത്തിലാണ് ഓരോ പൗരനും എന്നതാണ് ഈ വർഷത്തെ സമ്മതിദായകദിനാചരണ സന്ദേശം.
ദിനാഘോഷത്തോടനുബന്ധിച്ച് ആശ്രാമം നീലാംബരി ഓഡിറ്റോറിയം മുതൽ കലക്ടറേറ്റ് വരെ ബോധവത്കരണ സൈക്കിൾ റാലിയും സംഘടിപ്പിച്ചു. ജില്ലാ കലക്ടർ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ജില്ലാ സൈക്ലിംഗ് ക്ലബ്ബും, ജസ്റ്റ് മൂവ് ക്ലബ്ബും സംയുക്തമായാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്.
തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ബി. ജയശ്രീ, എൽ എ ഡെപ്യൂട്ടി കലക്ടർ എഫ്. റോയ്‌കുമാർ, എൽ ആർ ഡെപ്യൂട്ടി കലക്ടർ ആർ. ബീന റാണി, പുനലൂർ റവന്യൂ ഡിവിഷണൽ ഓഫീസർ ജി. സുരേഷ്ബാബു, ആർ ആർ ഡെപ്യൂട്ടി കലക്ടർ ആർ. രാകേഷ്‌കുമാർ, ഉപാസന സ്‌കൂൾ ആൻഡ് കോളേജ് ഓഫ് നേഴ്സിംഗ് പ്രിൻസിപ്പൽ ഡോ. ആനി പി. അലക്‌സാണ്ടർ, സ്കൂൾ ഓഫ് നേഴ്സിംഗ് പ്രിൻസിപ്പൽ സുബിത തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













