അദ്ധ്യാപകരുടെ ജന്മദിനത്തിൽ കുട്ടികളിൽ നിന്നും ഗിഫ്റ്റ് വാങ്ങരുത് :മന്ത്രി ശിവൻകുട്ടി
*അധ്യാപകരുടെ ജന്മദിനത്തിൽ കുട്ടികളിൽ നിന്നും ഗിഫ്റ്റ് വാങ്ങരുത്: വിദ്യാഭ്യസ മന്ത്രി*.
സ്വന്തം ലേഖകൻ
തിരുവനന്തപുരം:വിദ്യാഭ്യാസമേഖലയിൽ പുത്തൻ മാറ്റങ്ങൾക്കുള്ള മാർഗനിർദേശങ്ങളുമായി മന്ത്രി വി. ശിവൻകുട്ടി. പുതിയ മാനദണ്ഡം അനുസരിച്ച് സ്കൂൾ കെട്ടിടം നിർമിക്കാൻ ശ്രമിക്കണമെന്നും, അതിൽ ലിഫ്റ്റ്, ഫാൻ, എസി എന്നിവ ഉണ്ടായിരിക്കണമെന്നും വി. ശിവൻകുട്ടി പറഞ്ഞു.
ഭരണഘടന ആമുഖം പാഠപുസ്തകത്തിലുണ്ട്, അത് സ്പെഷ്യൽ അസംബ്ലിയിൽ ചൊല്ലണം, ബാക്ക് ബെഞ്ചർമാരെ ഒഴിവാക്കണം, അവധി ദിവസം ക്ലാസ് പാടില്ല, അധ്യാപകരുടെ ജന്മദിനത്തിൽ കുട്ടികളിൽ നിന്നും ഗിഫ്റ്റ് വാങ്ങരുത് എന്നിങ്ങനെയുള്ള നിർദേശങ്ങളും മന്ത്രി മുന്നോട്ട് വച്ചിട്ടുണ്ട്.
മുൻകാല വിദ്യാർഥികൾക്ക് വേണ്ടി പുതിയ ബൈ ലോ നിർമിക്കും. ജില്ലാ, ഉപജില്ലാ കലോത്സവത്തിൽ ജഡ്ജസായി മറ്റ് സ്കൂളുകളിൽ നിന്നുള്ളവരെ നിയമിക്കും. 1-12 വരെയുള്ള കുട്ടികൾക്കുള്ള ഇൻഷുറൻസ് പദ്ധതി ഈ അധ്യയന വർഷം തന്നെ നടപ്പിലാക്കാൻ ശ്രമത്തിലാണ്. അതിനുള്ള രജിസ്ട്രേഷൻ നടപടികൾ സ്കൂൾ തലത്തിൽ ഉടൻ തന്നെ ആരംഭിക്കും. ആ പദ്ധതിയുടെ പേര് പൊതുജനങ്ങൾക്ക് നിർദേശിക്കാം. തെരഞ്ഞെടുത്ത പേരിന് ആകർഷകമായ സമ്മാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
വിദ്യാർഥികൾ സോഷ്യൽ മീഡിയ അഡിക്ഷനിലേക്ക് പോകുന്നു എന്നത് യാഥാർഥ്യമാണ്. അതിനെതിരെ വിവേകപരമായ നടപടിയാണ് നമുക്ക് വേണ്ടത്. സോഷ്യൽ മീഡിയ നിയന്ത്രണം ആവശ്യമാണോ എന്ന് ഉന്നയിച്ച് കൊണ്ടുള്ള പൊതു ചർച്ച സർക്കാർ ആഗ്രഹിക്കുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













