കേരളം ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച അധിക പ്രോത്സാഹന ബോണസ് കാർഷിക രംഗം വൻതോതിൽ വളരാനിടയാവും.

Feb 10, 2026 - 16:11
Feb 10, 2026 - 16:27
 0
കേരളം ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച അധിക പ്രോത്സാഹന ബോണസ് കാർഷിക രംഗം വൻതോതിൽ വളരാനിടയാവും.

ഷാനവാസ് വീയപുരം

കേരളം ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച അധിക പ്രോത്സാഹന ബോണസ്, വിത്തിടലും ഉത്പാദനവുമൊക്കെ വൻതോതിൽ വർധിക്കാനിടയാക്കും. 

ആലപ്പുഴ: നെല്ലും ഗോതമ്പുമൊക്കെ ഉത്പാദിപ്പിക്കാൻ മറ്റു വിളകളെക്കാൾ വെള്ളവും വളവുംവേണം. അതിനാൽ, അവയുടെ അനുപാതരഹിത ഉത്പാദനം ഭൂഗർഭജലശോഷണത്തിനും മണ്ണിന്റെ പോഷകക്കുറവിനും ജൈവവൈവിധ്യ നഷ്ടത്തിനും വഴിവെക്കും. പൊതുജനാരോഗ്യത്തിനും കാലാവസ്ഥാപ്രതിരോധത്തിനുമൊക്കെ ഇതു ഗുരുതരഭീഷണിയാകും.

ആവശ്യത്തെക്കാളേറെ നെല്ലും ഗോതമ്പും പൊതുവിതരണത്തിന് ലഭ്യമാണ്. അതേസമയം, പയറുവർഗങ്ങളുടെയും എണ്ണക്കുരുവിന്റെയും ഉത്പാദനം കുറവായതിനാൽ വൻതോതിൽ അവ ഇറക്കുമതി ചെയ്യേണ്ടിവരുന്നെന്ന് കേന്ദ്രം കത്തിൽ ചൂണ്ടിക്കാട്ടി.

*അധിക ബോണസ് 6.31 രൂപ*

നെല്ലുസംഭരണത്തിന് കേന്ദ്രം നൽകുന്നത് 23.69 രൂപയാണ്. 6.31 രൂപയാണ് കേരളം നൽകുന്ന അധിക പ്രോത്സാഹന ബോണസ്. 5.20 രൂപയായിരുന്ന ഇത് ഒക്ടോബറിലെ മന്ത്രിസഭായോഗത്തിലാണ് കൂട്ടിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0