ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും നിയന്ത്രണവുമായി ഇറാന്‍

Apr 18, 2026 - 22:06
 0
ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും നിയന്ത്രണവുമായി ഇറാന്‍

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും നിയന്ത്രണവുമായി ഇറാന്‍. യു.എസ് കരാര്‍ ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് ഇറാന്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേസമയം, സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാന്‍ ഇറാന്‍ സമ്മതിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന ഇറാന്‍ തള്ളി. ട്രംപിന്റെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരം ഒരു നീക്കത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലും ഇല്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ട്രംപ് ഒരു മണിക്കൂറിനുള്ളില്‍ ഏഴ് നുണകളാണ് പറഞ്ഞതെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്,പരിഹസിച്ചു. നുണകള്‍ കൊണ്ട് യുദ്ധം ജയിക്കാനാവില്ലെന്നും ചര്‍ച്ചകളില്‍ ഇത്തരം തന്ത്രങ്ങള്‍ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0