ഹിന്ദുസ്ഥാനി ആവാം മോർച്ച സെക്യുലർ നേതാവ് എം.വിനോദ് കുമാർ അറിയിക്കുന്ന വിവരണം.
ഒരു പ്രത്യേക അറിയിപ്പ്:അടുത്തിടെ എന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് Starnet On Live News എന്ന ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വാർത്ത പൂർണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ഞാൻ വ്യക്തമാക്കുന്നു. യാതൊരു തെളിവുകളോ രേഖകളോ ഇല്ലാതെ എന്റെ വ്യക്തിപരമായ പ്രതിച്ഛായ തകർക്കുന്നതിനും വ്യക്തിഹത്യ നടത്തുന്നതിനും വേണ്ടിയാണ് ഈ തരത്തിലുള്ള വ്യാജവാർത്ത പ്രചരിപ്പിച്ചിരിക്കുന്നത്.
എന്റെ പേരിൽ യാതൊരു പരാതിയോ പോലീസ് കേസോ നിലവിലില്ലാത്ത സാഹചര്യത്തിൽ, എന്റെ ഫോട്ടോ ഉപയോഗിച്ച് മറ്റുള്ളവരെ സംബന്ധിക്കുന്ന വാർത്തകൾ ചേർത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്ത പ്രസിദ്ധീകരിച്ചത് അത്യന്തം അപലപനീയവും നിയമവിരുദ്ധവുമാണ്. ഞാൻ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയും അതിന്റെ നേതൃത്വത്തെയും മോശമായി ചിത്രീകരിക്കാൻ ലക്ഷ്യമിട്ടുള്ള സംഘടിത ശ്രമമാണ് ഇതെന്ന് ഞാൻ കരുതുന്നു.
ഈ സാഹചര്യത്തിൽ, ബന്ധപ്പെട്ട ഓൺലൈൻ മീഡിയയ്‌ക്കെതിരെ നിയമപരമായ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഇതിനോടനുബന്ധിച്ച് ഡൽഹി കോടതിയിലും എറണാകുളം ഹൈക്കോടതിയിലും മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ വ്യാജവാർത്തയ്‌ക്കെതിരെ ശക്തമായ നിയമ നടപടികളുമായി അവസാനത്തോളം മുന്നോട്ട് പോകുമെന്ന് ഞാൻ വ്യക്തമാക്കുന്നു.
മാധ്യമങ്ങൾ വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ ഉത്തരവാദിത്തവും സത്യാവസ്ഥയും പാലിക്കേണ്ടത് അനിവാര്യമാണ്. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്ന പ്രവണത ജനാധിപത്യ മൂല്യങ്ങൾക്ക് തന്നെ ഭീഷണിയാണ്.
വിനോദ് കുമാർ എം ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്യുലർ)
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













