ഹരിതചട്ടം പാലിച്ചില്ല, പതിനാല് ജില്ലകളിലായി 46 ലക്ഷം രൂപ പിഴയായി ചുമത്തി

Green rules were not followed, a fine of Rs. 46 lakh was imposed in fourteen districts

Dec 4, 2025 - 16:06
 0
ഹരിതചട്ടം പാലിച്ചില്ല, പതിനാല് ജില്ലകളിലായി 46 ലക്ഷം രൂപ പിഴയായി ചുമത്തി

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കാതെ നടത്തുന്ന പ്രചാരണ - പ്രവർത്തനങ്ങൾക്കെതിരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇതുവരെ 6,500 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിലായി 340 ലംഘനങ്ങൾ കണ്ടെത്തി. ഇതുവരെ പതിനാല് ജില്ലകളിലായി 46 ലക്ഷം രൂപ പിഴയായി ചുമത്തുകയും ചെയ്തു. വിവിധ ജില്ലകളിൽ ജില്ലാതല നോഡൽ ഓഫീസർമാരും ശുചിത്വ മിഷനും നടത്തുന്ന പരിശോധനകളിലാണ് ലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്തിയിരിക്കുന്നത്. രണ്ടു ടണ്ണിൻ്റെ നിരോധിത ഉൽപ്പന്നങ്ങളും, തെർമോക്കോൾ, പ്ലാസ്റ്റിക് എന്നിവ കൊണ്ടുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളും, നിരോധിത അലങ്കാര വസ്തുക്കളുമാണ് കണ്ടെത്തിയത്. തെർമ്മോക്കോൾ, സൺപാക്ക് ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ അലങ്കാര ആവശ്യങ്ങൾക്കായി ഒഴിവാക്കി പ്രകൃതി സൗഹൃദവസ്തുക്കൾ മാത്രം ഉപയോഗിക്കണം. അനുവദനീയമായ എല്ലാത്തരം പ്രചരണവസ്തുക്കളിലും പിവിസി മുക്തമെന്ന ലോഗോയും, പ്രിൻ്റുറടെ പേരും, ഫോൺ നമ്പറും, ഓർഡർ നമ്പറും നിർബന്ധമായും ഉണ്ടായിരിക്കേണമെന്നും നിർദേശമുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0