ജി ദേവരാജനെ ക്യാബിനറ്റ് പദവിയോടെ ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു
Forward Bloc leader G Devarajan has been appointed as the Special Representative of the Kerala Government in Delhi
ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനെ ക്യാബിനറ്റ് പദവിയോടെ ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. കേന്ദ്ര സർക്കാരുമായുള്ള ഏകോപനം ശക്തമാക്കുക, ഡൽഹിയിൽ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും പദ്ധതികളും വേഗത്തിൽ പിന്തുടരുക എന്നിവയാണ് പ്രധാന ചുമതലകൾ. കേരളത്തിലെ അതിപിന്നാക്ക വിഭാഗമായ വാണിക വൈശ്യ സമുദായത്തിൽ നിന്ന് ജി ദേവരാജൻ കാബിനറ്റ് പദവിയിലെത്തുന്നത് ആ വിഭാഗത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ മുന്നേറ്റത്തിന് ലഭിക്കുന്ന വലിയ അംഗീകാരമാണ്. നിലവിലെ യു.ഡി.എഫ് സർക്കാരിന്റെ കീഴിലാണ് ഈ നിയമനം നടന്നിട്ടുള്ളത്.
ദേശീയതലത്തിൽ ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ഏകോപന സമിതികളിലും മറ്റ് ദേശീയ ഇടതുപക്ഷ വേദികളിലും സജീവ സാന്നിധ്യമാണ്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ, ഇന്ധനവില വർദ്ധനവ്, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ ഡൽഹിയിൽ ശക്തമായ പ്രതിപക്ഷ ശബ്ദമായി നിലകൊള്ളുന്ന നേതാവാണ് ജി ദേവരാജൻ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0












