ഫലം വരുംമുമ്പേ മുഖ്യമന്ത്രി പദത്തെചൊല്ലി കോൺഗ്രസ്സിൽ അടി; അതൃപ്തി പ്രകടിപ്പിച്ച് നേതാക്കളും ....

Apr 12, 2026 - 07:17
Apr 12, 2026 - 07:58
 0
ഫലം വരുംമുമ്പേ മുഖ്യമന്ത്രി പദത്തെചൊല്ലി കോൺഗ്രസ്സിൽ അടി; അതൃപ്തി പ്രകടിപ്പിച്ച് നേതാക്കളും ....

*ഫലം വരും മുമ്പേ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോണ്‍ഗ്രസില്‍ അടി; അതൃപ്തി പ്രകടിപ്പിച്ച് നേതാക്കള്‍*

കൊച്ചി: തിരഞ്ഞെടുപ്പിൽ ആര് അധികാരത്തിൽ വരുമെന്ന് ഇനിയും ഉറപ്പിച്ച് പറയാനായിട്ടില്ല. മിക്ക സർവേകളും ബലാബലം ആണ് പ്രവചിക്കുന്നത്. എന്നാൽ, കോൺഗ്രസിൽ മുഖ്യമന്ത്രി ആരാകണമെന്നതിനെ കുറിച്ച് ഇപ്പോഴേ തർക്കം തുടങ്ങി.

എറണാകുളം ഡിഡിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസായിരുന്നു തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി ചർച്ച തുടങ്ങിവെച്ചത്. മുഖ്യമന്ത്രി എറണാകുളം ജില്ലയിൽ നിന്ന് വേണമെന്നാണ് വ്യക്തിപരമായി ആഗ്രഹിക്കുന്നതെന്നായിരുന്നു മുഹമ്മദ് ഷിയാസ് പറഞ്ഞത്. വിഡി സതീശന്റെ അടുത്ത അനുയായി ആണ് ഷിയാസ്. തുടക്കത്തിൽ സീറ്റ അനുവദിക്കാതിരുന്ന ഷിയാസിന് സതീശൻ വാശി പിടിച്ചാണ് സീറ്റ് വാങ്ങിക്കൊടുത്തത്. സതീശന് വേണ്ടിയാണ് ഷിയാസിന്റെ നീക്കമെന്ന് വ്യക്തമാണ്.

ഇതിന് പിന്നാലെ ഷിയാസിനെ തിരുത്തി കെപിസിസി വൈസ് പ്രസിഡന്റും കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ എം ലിജു രംഗത്തെത്തിയിരുന്നു. ഷിയാസിന്റേത് വ്യക്തിപരമായ അഭിപ്രായമാണ്. മുഹമ്മദ് ഷിയാസ് എറണാകുളം ഡിസിസി പ്രസിഡന്റായതിനാൽ അഭിപ്രായത്തിന് പിന്നിൽ പ്രാദേശികമായ വികാരമായിരിക്കുമെന്നുമായിരുന്നു ലിജുവിന്റെ പ്രതികരണം. തീരുമാനം ഹൈക്കമാൻഡ് പറയും. ആരാണ് മുഖ്യമന്ത്രി എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്നും എം ലിജു പ്രതികരിച്ചിരുന്നു.

*

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0