പത്മശ്രീ പുരസ്ക്കാര ജേതാവായ കർഷകൻ ചെറുവയൽ രാമൻ അന്തരിച്ചു

Cheruvayal Raman a farmer and Padma Shri awardee from Wayanad has passed away

Oct 14, 2026 - 20:57
 0
പത്മശ്രീ പുരസ്ക്കാര ജേതാവായ കർഷകൻ ചെറുവയൽ രാമൻ അന്തരിച്ചു


പത്മശ്രീ പുരസ്ക്കാര ജേതാവായ കർഷകൻ ചെറുവയൽ രാമൻ അന്തരിച്ചു. 74 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.ഉദരസംബന്ധമായ രോ​ഗത്തെ തുടർന്ന് ചികിത്സ നടത്തിവരികയായിരുന്നു. കേരളത്തിന്റെ നെല്ലച്ഛൻ എന്നാണ് അദേഹം അറിയപ്പെട്ടിരുന്നത്. വയനാട്ടിലെ പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകനായിരുന്നു. 2023ലാണ് രാജ്യം ചെറുവയൽ രാമനെ പത്മശ്രീ നൽകി ആദരിച്ചത്.  2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ഇദ്ദേഹമാണ്. നെല്ലിനങ്ങളുടെ ഒരു ജീൻബാങ്കർ ആണ് ചെറുവയൽ രാമൻ. കുറിച്യസമുദായത്തിൽപ്പെട്ട ഇദ്ദേഹം 32 ഇനം നെല്ല് കൃഷിചെയ്ത് സംരക്ഷിക്കുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0