സംസ്ഥാനത്ത് താപനില നാല്‍പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി
CM urges caution as temperatures in the state rise above 40 degrees Celsius
സംസ്ഥാനത്ത് താപനില നാല്‍പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പകല്‍ 11 മണി മുതല്‍ മൂന്ന് മണിവരെ സെല്‍ഫ് ലോക്ക്ഡൗണ്‍ സമയമായി കണ്ട് അനാവശ്യ യാത്രകളും പുറംപണികളും ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കുറിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്കും തെരുവിലെ മൃഗങ്ങള്‍ക്കും കുടിവെള്ളവും തണലും ഉറപ്പാക്കണം. പകല്‍ സമയത്ത് അവയെ മേയാന്‍ വിടരുത്.
പ്രതിസന്ധികളെ നാം ഒറ്റക്കെട്ടായാണ് നേരിട്ടത്. കടുത്ത വേനലിനെയും നമുക്ക് ഒരുമിച്ച് മറികടക്കാമെന്നും മുഖ്യമന്ത്രി കുറിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













