കേരളത്തിൽ നഴ്സുമാരുടെ നേതൃത്വത്തിൽ ഈ മാസം 21ന് സംസ്ഥാന വ്യാപകമായ പണിമുടക്ക് നടക്കും

A state wide strike will be held in Kerala on the 21st of this month led by nurses

Feb 7, 2026 - 17:26
 0
കേരളത്തിൽ നഴ്സുമാരുടെ നേതൃത്വത്തിൽ ഈ മാസം 21ന് സംസ്ഥാന വ്യാപകമായ പണിമുടക്ക് നടക്കും

കേരളത്തിൽ നഴ്സുമാരുടെ നേതൃത്വത്തിൽ ഈ മാസം 21ന് സംസ്ഥാന വ്യാപകമായ പണിമുടക്ക് നടക്കും. ശമ്പള പ്രതിസന്ധിയെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. അടിസ്ഥാന ശമ്പളം നാൽപതിനായിരമാക്കണം എന്നാണ് ആവശ്യം. സംസ്ഥാനത്തെ 476 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കുമെന്നാണ് അറിയിപ്പ്. നഴ്സുമാരുടെ ശമ്പളത്തിൽ ഏഴു വർഷമായി വർദ്ധനവില്ലെന്നാണ് പറയുന്നത്. എൽ‍ഡിഎഫ് സർക്കാർ ശമ്പളം കൂട്ടാൻ ഉത്തരവിറക്കുന്നില്ലെന്ന് ആരോപിച്ചാണ് നഴ്സുമാർ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികളെ എൽ‍ഡിഎഫ് സർക്കാർ കള്ളക്കേസിൽ കുടുക്കുന്നു എന്നും ആരോപണമുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0