2025 സിട്രോയൺ C5 എയർക്രോസ്: ഈ വര്ഷം പകുതിയോടെ നിരത്തുകളിലെത്തും

2025 Citroen C5 Aircross: Officially launched in the middle of this year.

Apr 29, 2025 - 18:01
 0
2025 സിട്രോയൺ C5 എയർക്രോസ്: ഈ വര്ഷം പകുതിയോടെ നിരത്തുകളിലെത്തും

2025 സിട്രോയൺ C5 എയർക്രോസ് ഔദ്യോഗികമായി അവതരിച്ചു. ഈ മോഡൽ കമ്പനിയുടെ എസ്എയുവി ശ്രേണിയിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരാൻ ഒരുങ്ങുന്നത്. 2025 പകുതിയോടെ വണ്ടി നിരത്തുകളിൽ എത്തും. ഇന്ത്യയിൽ നിലവിൽ ഹൈബ്രിഡ് മോഡലുകൾ ലഭ്യമാണ്, അതിനാൽ പുതിയ മോഡലിലും ഹൈബ്രിഡ് പതിപ്പുകളും കൂടാതെ ഇലക്ട്രിക് മോഡലും വരാനാണ് സാധ്യത. പുതിയതായി പൂർണമായി ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനും ഉൾപ്പെടുത്തുന്നുണ്ട്. പുതിയ C5 എയർക്രോസ് കൂടുതൽ സ്മൂത്ത് ഡീസൈൻ ഉപയോഗിച്ചാണ് എത്തുന്നത്. പഴയ മോഡലിനെക്കാൾ 150 എംഎം നീളം കൂടിയതും കുറച്ചു ഉയരവും ഉള്ളതുമായിരിക്കും. ഹെഡ്ലാമ്പുകളും ടെയിൽ‌ലാമ്പുകളും പുതിയ 3-പോയിന്റ് ഡിസൈനിലാണ്. കാറ്റിന്റെ പ്രതിരോധം കുറക്കാൻ എയർ ഇൻലറ്റുകൾ അടങ്ങിയ ഹൈഡ്രോഡൈനാമിക് ഡിസൈനിലാണ് പുതിയ മോഡൽ. സിട്രോയണിന്റെ സിഗ്നേച്ചർ അഡ്വാൻസ്ഡ് കംഫർട് സസ്പെൻഷനും സീറ്റുകളും സ്റ്റാൻഡേർഡായി ലഭിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0