ഹൃദു ഹാറൂൺ നായകനാകുന്ന മേനേ പ്യാർ കിയ' ഓണത്തിന് പ്രദർശനത്തിനെത്തുന്നു

produced by Sanju Unnithan under the banner of Spire Productions and written and directed by debutant Faisal, '

Jul 10, 2025 - 21:17
 0
ഹൃദു ഹാറൂൺ നായകനാകുന്ന മേനേ പ്യാർ കിയ' ഓണത്തിന് പ്രദർശനത്തിനെത്തുന്നു

മന്ദാകിനി എന്ന ഹിറ്റ് റൊമാന്റിക് കോമഡി ചിത്രത്തിനു ശേഷം സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു സംവിധാനം ചെയ്യുന്ന 'മേനേ പ്യാർ കിയ' ഓണത്തിന് പ്രദർശനത്തിനെത്തുന്നു. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി,മിദൂട്ടി,അർജ്യോ, ജഗദീഷ്ജനാർദ്ദനൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. "മുറ" എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദു ഹാറൂൺ നായകനാകുന്ന ചിത്രമാണ് "മേനേ പ്യാർ കിയ". 


'സ്റ്റാർ' എന്ന തമിഴ് ചിത്രത്തിലെ നായികയും 'ആസൈ കൂടൈ' എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലൂടെയും ഏറേ ശ്രദ്ധേയയായ പ്രീതി മുകുന്ദൻ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ത്രികണ്ണൻ,മൈം ഗോപി,ബോക്സർ ദീന,ജീവിൻ റെക്സ,ബിബിൻ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. സംവിധായകൻ ഫൈസൽ, ബിൽകെഫ്സൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന മേനേ പ്യാർ കിയ ഒരു റൊമാന്റിക് കോമഡി ത്രില്ലർ ചിത്രമാണ്. ഡോൺപോൾ പി ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0