വാഷിങ്ടണിൽ ഇന്ത്യൻ വംശജൻ ഭാര്യയെയും മകനെയും വെടിവെച്ചു കൊന്നശേഷം ജീവനൊടുക്കി
A tech entrepreneur from Mysuru allegedly committed suicide after shooting his wife and a son dead in New Castle, Washington, on April 24.
വാഷിങ്ടണിലെ ന്യൂകാസിലിൽ ഇന്ത്യൻ വംശജൻ ഹർഷവർധന കിക്കേരി ഭാര്യയെയും മകനെയും വെടിവെച്ചു കൊന്നശേഷം ജീവനൊടുക്കി. ഭാര്യ ശ്വേത പന്യാം (44) നെയും 14 വയസ്സുള്ള മകൻ ധ്രുവയെയും വെടിവെച്ച് കൊന്ന ശേഷം ജീവനൊടുക്കിയതായാണ് അധികൃതർ അറിയിച്ചത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന 7 വയസ്സുള്ള മകൻ അത്ഭുതകരമായി ജീവനോടെ രക്ഷപ്പെട്ടു. മൈക്രോസോഫ്റ്റിൽ ജോലിചെയ്തിരുന്ന അദ്ദേഹം റോബോട്ടിക്സ് മേഖലയിലാണ് തൽപരത പുലർത്തിയിരുന്നത്. ഭാര്യയോടൊപ്പം ഹോളോവേൾഡ് ഹോളോസൂട്ട് എന്നീ സ്റ്റാർട്ടപ്പുകൾയും സ്ഥാപിച്ചിരുന്നു. പോലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













