യുട്യൂബ് സിഇഒ നീൽ മോഹൻ: ഗൂഗിളിൻ്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച വ്യക്തി
In 2011, Twitter had invited Neil Mohan to a senior position.
യു ട്യൂബ് സിഇഒയും മുൻ ഗൂഗിൾ എക്സിക്യുട്ടീവുമായ നീൽ മോഹനെ ഗൂഗിളിൽ നിലനിർത്താൻ അദ്ദേഹത്തിന് ഏകദേശം 100 മില്യൺ ഡോളറിന്റെ സ്റ്റോക്ക് ഗ്രാന്റ് നൽകിയതായി റിപ്പോർട്ടുകൾ. 2011-ൽ, ട്വിറ്റർ നീൽ മോഹനെ ഒരു മുതിർന്ന സ്ഥാനത്തേക്ക് ക്ഷണിച്ചിരുന്നു. അതേ സമയം ഗൂഗിള്‍ അദ്ദേഹത്തെ നിലനിർത്താൻ വമ്പിച്ച ഓഫറുമായി രംഗത്തെത്തി. ഈ ഓഫർ ഗൂഗിൾ നൽകിയതിൽ ഏറ്റവും വലിയ റിട്ടെൻഷൻ ഡീലുകളിലൊന്നായിരുന്നു. ഡിജിറ്റൽ അഡ്വർടൈസിങ് മേഖലയിൽ ഗൂഗിളിൻ്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് നീൽ മോഹൻ. 2007-ൽ ഗൂഗിളിൽ ചേർന്ന അദ്ദേഹം യു ട്യൂബ് ആഡ് സെൻസ് ഡബിൾ ക്ലിക്ക് പോലുള്ള പ്രധാന ആഡ് പ്ലാറ്റ്ഫോമുകൾക്ക് നേതൃത്വം നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













