ബോംബ് ഭീഷണിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

An Air India flight made an emergency landing in Thailand following a bomb threat

Jun 13, 2025 - 20:23
 0
ബോംബ് ഭീഷണിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

ബോംബ് ഭീഷണിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി. ഫുകെടില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. ഇന്ത്യന്‍ സമയം രാവിലെ 9.30 ഓടെയായിരുന്നു വിമാനം പുറപ്പെട്ടത്. ഇതിന് പിന്നാലെ വിമാനത്തില്‍ ബോംബ് വെച്ചതായി എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. ഉടന്‍ തന്നെ യാത്രക്കാരെ സുരക്ഷിത ഇടത്തേയ്ക്ക് മാറ്റി. പിന്നാലെ പൊലീസിന്റെ നേതൃത്വത്തില്‍ വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. അപ്രതീക്ഷിതമായി ഉണ്ടായ തടസ്സം മൂലം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്നും യാത്രക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത് ഉള്‍പ്പെടെ അവരുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുന്നുവെന്നും എയര്‍ ഇന്ത്യ അറിയിച്ചിരുന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0