പാക് പൗരന്മാർ 72 മണിക്കൂറിനുള്ളിൽ രാജ്യം വിടണം: കർശന നടപടികളുമായി ഇന്ത്യ
Pakistani citizens must leave the country within 72 hours: India with strict measures
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് പൗരൻമാർ 72 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശം.
പാകിസ്ഥാൻ പൗരന്മാർക്ക് അനുവദിച്ച വിസകൾ ഏപ്രിൽ 27 മുതൽ അസാധുവാകും. പാക്കിസ്ഥാനിലേക്ക് ഉള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ പൗരൻമാർക്ക് വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകി. നിലവിൽ പാക്കിസ്ഥാനിലുള്ള ഇന്ത്യൻ പൗരന്മാർ ഉടൻ ഇന്ത്യയിലേക്ക് മടങ്ങി എത്തണമെന്നും നിർദേശം. മെഡിക്കൽ വിസയിൽ ഉള്ള പാക് പൗരൻമാരുടെ വിസ കലാവധി ഏപ്രിൽ 29 ന് അവസാനിക്കും.
അതേസമയം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആദരാജ്ഞലി അര്‍പ്പിച്ചു. പൊതുപരിപാടിയില്‍ മൗനം ആചരിച്ചു. ആക്രമണത്തിന് പിന്നിലുള്ളവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













