നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

A case has been filed against actor Nivin Pauly and director Abrid Shine for cheating

Jul 18, 2025 - 12:05
 0
നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. പി എസ് ഷംനാസ് എന്ന സഹനിർമ്മാതാവാണ് പരാതി നൽകിയത്. വഞ്ചനയിലൂടെ 1.90 കോടി രൂപ തട്ടിയെടുത്തന്നാണ് പരാതിയിൽ പറയുന്നത്. നിവിൻ പോളിയെ ഒന്നാം പ്രതിയാക്കിയും എബ്രിഡ് ഷൈനെ രണ്ടാംപ്രതിയാക്കിയുമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തലയോലപ്പറമ്പ് പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വഞ്ചന നടത്തിയത് ആക്ഷൻ ഹീറോ ബിജു 2 എന്ന ചിത്രത്തിന്റെ പേരിലാണെന്ന് പരാതിയിൽ പറയുന്നു. ഈ ചിത്രത്തിന്റെ വിതരണാവകാശം ഷംനാസിന് നൽകി 1.90 കോടി രൂപ വാങ്ങി. പിന്നീട് ഇക്കാര്യം മറച്ചുവെച്ചാണ് മറ്റൊരാൾക്ക് അഞ്ചു കോടി രൂപയ്ക്ക് സിനിമയുടെ വിതരണാവകാശം നൽകിത്. ഇതോടെ പരാതിക്കാരന് കൊടുത്ത തുക നഷ്ടമായെന്നാണ് പരാതി. വൈക്കം കോടതിയിലാണ് ഷംനാസ് പരാതി നൽകിയത്. തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരമാണ് തലയോലപ്പറമ്പ് പൊലീസ് കേസ് എടുത്തത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0