ടോവിനോയുടെ പള്ളിച്ചട്ടമ്പിയിൽ നായികയായെത്തുന്നത് തെന്നിന്ത്യൻ താരം കയാഡുലോഹരാണ്

South Indian star Kayadulohar is set to play the female lead in Dijo Jose Antony's Tovino's Pallichattambi

Jun 23, 2025 - 22:54
 0
ടോവിനോയുടെ പള്ളിച്ചട്ടമ്പിയിൽ നായികയായെത്തുന്നത് തെന്നിന്ത്യൻ  താരം  കയാഡുലോഹരാണ്

ഡിജോ ജോസ് ആൻ്റെണിയുടെ സംവിധാനത്തിൽ  ടോവിനോയുടെ പള്ളിച്ചട്ടമ്പിയിൽ നായികയായെത്തുന്നത് തെന്നിന്ത്യൻ  താരം  കയാഡുലോഹരാണ്  എന്ന ചിത്രം അണിയറയിലൊരുങ്ങുകയാണ്. വേൾഡ് വൈഡ് ഫിലിംസ് ഇൻഡ്യയുടെ  ബാനറിൽ നൗഫൽ ,ബ്രജേഷ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 1957, 58 കാലത്തെ കേരളത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. ടൊവിനോ തോമസ് നായകനാവുന്ന ചിത്രത്തിൽ, തെന്നിന്ത്യൻ  താരം  കയാഡുലോഹരാണ് നായികയാകുന്നത്. ഡ്രാഗൺ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ യുവഹൃദ്ധയങ്ങൾ കീഴടക്കിയ താരം കൂടിയാണ് കയാഡുലോഹർ. ഈ ചിത്രത്തിലും ഏറെ അഭിനയ സാധ്യതകൾ നിറഞ്ഞ ഒരു കഥാപാത്രത്തെയാണ് അവർ അവതരിപ്പി ക്കുന്നത്.

മികച്ച അഭിപ്രായവും. വിജയവും നേടി മുന്നേറുന്ന നരിവേട്ട എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന  ചിത്രം കൂടിയാണിത്. കലാസംവിധാനതിന് ഒരുപാട് പ്രാധാന്യം ഉള്ള ചിത്രം കൂടിയാണ് പള്ളിചട്ടമ്പി. പ്രശസ്ത കലാസംവിധായകനായ ദിലീപ് നാഥാണ് ഈ ചിത്രത്തിനായി കലാസംവിധാനം നിർവഹിക്കുന്നത്. വിജയരാഘവൻ, തെല്ലങ്കു നടൻ ശിവകുമാർ, സുധീർ കരമന, ജോണി ആൻ്റെണി , ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ഡർ, ജയകൃഷ്ണൻ, വിനോദ് കെടാമംഗലം തുടങ്ങി  നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0