ചികിത്സയിലിരിക്കെ മരണപ്പെട്ട മലപ്പുറം മങ്കട സ്വദേശിയായ 18 വയസ്സുകാരിക്ക് നിപ സ്ഥിരീകരിച്ചു

An 18-year-old woman from Mankada, Malappuram, who died while undergoing treatment, has been confirmed to have Nipah

Jul 4, 2025 - 11:35
 0
ചികിത്സയിലിരിക്കെ മരണപ്പെട്ട മലപ്പുറം മങ്കട സ്വദേശിയായ 18 വയസ്സുകാരിക്ക് നിപ സ്ഥിരീകരിച്ചു

ചികിത്സയിലിരിക്കെ മരണപ്പെട്ട മലപ്പുറം മങ്കട സ്വദേശിയായ 18 വയസ്സുകാരിക്ക് നിപ സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനയിലാണ് നിപ സാന്നിധ്യം കണ്ടെത്തിയത്. കൂടുതൽ പരിശോധനക്കായി സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. ജൂൺ 28 നാണ് യുവതിയെ കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം  മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധന ഫലം പോസിറ്റീവാണ്. ഡോക്ടറും രണ്ട് ജീവനക്കാരും നിരീക്ഷണത്തിലാണ്. നിപ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രേവേശിപ്പിച്ച മറ്റൊരു യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0