കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി അസം സ്വദേശി അമിത് എന്നുറപ്പിച്ച് പൊലീസ്

Kottayam Thiruvathukkal double murder: Police confirm that the accused is Amit, a native of Assam

Apr 23, 2025 - 10:06
 0
കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി അസം സ്വദേശി അമിത് എന്നുറപ്പിച്ച് പൊലീസ്

കോട്ടയം തിരുവാതുക്കൽ  ദമ്പതികളെ അതിക്രൂരമായി കൊലപ്പെടുത്തിയത് അസം സ്വദേശി അമിത് എന്നുറപ്പിച്ച് പൊലീസ്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളാണ് തെളിവായി ലഭിച്ചിരിക്കുന്നത്. കൊലപാതകം അമിത് ഒറ്റയ്ക്കാണ് നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. വീട്ടിലെത്തിയ ജോലിക്കാരിയാണ് കഴിഞ്ഞ ദിവസം പുലർച്ചെ വിജയകുമാറിനെയും മീരയെയും ചോര വാർന്ന് മരിച്ച നിലയിൽ ഇരുമുറികളിലായി കണ്ടെത്തിയത്. വിജയകുമാറിന്റെയും ഭാര്യയുടെയും മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ഇവരുടെ വീട്ടിൽ ജോലി ചെയ്തിരുന്നയാളാണ് അമിത്. നേരത്തെ വീട്ടുജോലിക്കായി നിന്നിരുന്ന ഇയാളെ മൊബൈൽ മോഷണത്തിന്റെ പേരിൽ വിജയകുമാർ വീട്ടിൽ നിന്നും പറഞ്ഞുവിടുകയായിരുന്നു. ഇതിന്റെ വൈരാഗ്യമാണോ കൊലപാതകത്തിന് കാരണമെന്ന് ഇതുവരെ സ്ഥിരീകരണം ആയിട്ടില്ല.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0