കൂലിത്തൊഴിലാളികളുടെ രക്ഷകൻ ദേവരാജായി രജനികാന്ത്
Directed by Lokesh Kanagaraj, this high action drama has a great cast
കൂലി രജനീകാന്ത് നായകനായ ചിത്രം ഇപ്പോൾ എവിടെയും ചർച്ച വിഷയമാണ്. ഇതിനകം തന്നെ കൂലിയുടെ ആദ്യ ദിന ടിക്കറ്റുകൾ ഇന്ത്യയിൽ 41 കോടിയിലധികം വിറ്റഴിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ഹൈ ആക്ഷൻ ഡ്രാമയിൽ മികച്ച താരനിര അണിനിരക്കുന്നുണ്ട്. ലോകത്തുള്ള സകലമാന കൂലിത്തൊഴിലാളികളുടെയും രക്ഷകൻ ദേവരാജ് എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തിലെത്തിയിരിക്കുന്നത്. കൂലികൾക്ക് എന്ത് പ്രശ്നമുണ്ടായാലും അത് പരിഹരിക്കാൻ ദേവയുണ്ടാകും. ദേവയായി സ്റ്റൈൽ മന്നൻ തിളങ്ങിയെങ്കിലും രജനികാന്തിനെ ശരിയായ രീതിയിൽ ലോകേഷ് ഉപയോഗിച്ചില്ലെന്ന് ആരോപണവും ഉയരുനുണ്ട്. നാഗാർജുന, ഉപേന്ദ്ര, ആമിർ ഖാൻ, സത്യരാജ്, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, എന്നിവർ അവരവരുടേതായ ഭാഗം ഭംഗിയായി പൂർത്തിയാക്കിയിട്ടുണ്ട്.
കൂലിയിൽ നാഗാർജുനയുടെ കരിയറിലെ ആദ്യത്തെ വില്ലൻ വേഷമാണ് സൈമൺ. കഥ പോലും കേൾക്കാതെ വന്ന് അഭിനയിച്ചാൽ എങ്ങനെയിരിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആമിറിന്റെ ദാഹ എന്ന കഥാപാത്രം. പക്ഷേ ആമിർ ഖാന്റെ മൊത്തത്തിലുള്ള ലുക്കും ഗെറ്റപ്പുമൊക്കെ കൊള്ളാമായിരുന്നു. ശ്രുതി ഹാസൻ, സത്യരാജ് എന്നിവര്‍ക്ക് എടുത്തു പറയത്തക്ക വേഷമായിരുന്നില്ല എന്ന് തന്നെ പറയാം, അനിരുദ്ധിന്റെ പാട്ടും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും പറയത്തക്ക നിലവാരം പുലർത്തിയിട്ടില്ല. റിയലിസ്റ്റിക് ആയി ചിത്രം കൈകാര്യം ചെയ്തില്ല എന്നതാണ് ചിത്രത്തിന്റെ വലിയ പോരായ്മ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













