കുളിപ്പിക്കാൻ നൽകിയ വളർത്തുപൂച്ചയെ കൊന്നു. പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ പരാതി നൽകി

Nadirsha filed a complaint against the pet hospital. Nadirsha filed a complaint with the Palarivattom police

Jun 16, 2025 - 16:45
 0
കുളിപ്പിക്കാൻ നൽകിയ വളർത്തുപൂച്ചയെ കൊന്നു. പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ പരാതി നൽകി

കുളിപ്പിക്കാൻ നൽകിയ വളർത്തുപൂച്ചയെ കൊന്നു. ഇടപ്പള്ളിയിലെ പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ പരാതി നൽകി. പാലാരിവട്ടം പൊലീസിലാണ് നാദിർഷ പരാതി നൽകിയത്. എറണാകുളം പെറ്റ് ഷോപ്പ് എന്ന സ്ഥാപനത്തിനെതിരെയാണ് നാദിർഷയുടെ പരാതി.തന്റെ  ഫേസ്ബുക്ക് പേജിലൂടെയാണ് നാദിർഷ തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. നല്ല ആരോഗ്യവാനായ ഞങ്ങളുടെ പൂച്ചയെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതിന്റെ പേരിൽ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ കയ്യിൽ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാർ ഉള്ള ഈ ഹോസ്പിറ്റലിൽ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി ചെന്ന് അബദ്ധം സംഭവിക്കരുത് എന്നാണ് നാദിർഷ കുറിച്ചത്.

ആ ഹോസ്പിറ്റലിൽ ഉള്ളവർക്ക് ഒരു തേങ്ങയും അറിയില്ലെന്നും ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടർമാർ എന്ന് പറഞ്ഞിരിക്കുന്ന വൃത്തികെട്ടവന്മാരുടെ കയ്യിൽ നിങ്ങളുടെ പ്രിയപ്പെട്ട പെറ്റ്സിന്  നല്കരുതേ എന്ന് അപേക്ഷിക്കുന്നുവെന്നും നാദിർഷ കുറിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0