കനത്ത മഴയെത്തുടർന്ന് മുംബൈയിൽ രണ്ട് മോണോറെയിൽ ട്രെയിൻ സർവീസുകൾ തടസ്സപെട്ടു
Two monorail train services in Mumbai were disrupted due to heavy rains
കനത്ത മഴയെത്തുടർന്ന് മുംബൈയിൽ രണ്ട് മോണോറെയിൽ ട്രെയിൻ സർവീസുകൾ തടസ്സപെട്ടു. ട്രെയിനിലുണ്ടായിരുന്ന 782 യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. വൈദ്യുതി വിതരണം തകരാറിലായതും തിരക്ക് കൂടിയതുമാണ് ഗതാഗത തടസ്സത്തിന് കാരണമെന്ന് മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലൊപ്മെൻറ് അതോറിറ്റി അറിയിച്ചു. 45 മിനിറ്റോളം ട്രെയിനിൽ കുടുങ്ങിയതിനാൽ യാത്രക്കാർക്ക് ശാരീരിക ബുന്ധിമുട്ടുകൾ ഉണ്ടായി. ചിലർ ബോധരഹിതരായി. യാത്രക്കാർ ജനൽ തകർക്കാൻ ശ്രമിച്ചു. മൈസൂർ കോളനിക്കും ഭക്തി പാർക്കിനുമിടയിലാണ് ട്രെയിൻ കുടുങ്ങിയത്. ക്രയിൻ ഉപയോഗിച്ച് 582 യാത്രക്കാരെ രക്ഷപ്പെടുത്തി. 200 യാത്രക്കാരെ മറ്റൊരു ട്രെയിനിൽ വഡാല സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുപോയി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













