ഇനി ആരാകും ഉപരാഷ്ട്രപതി...

India's 14th Vice President Jagdeep Dhankhar's resignation with 2 years left to complete his term is being discussed at the highest levels

Jul 23, 2025 - 10:22
 0
ഇനി ആരാകും ഉപരാഷ്ട്രപതി...

ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ കാലാവധി അവസാനിക്കാൻ 2 വർഷം ബാക്കിനിൽക്കെ സ്ഥാനമൊഴിയുന്നത് ഉന്നതതലങ്ങളിൽ ചർച്ച ചെയ്യപ്പെടുകയാണ്. ആരോഗ്യ കാരണത്താലാണ് തന്റെ പിന്മാറ്റമെന്ന് ജഗദീപ് വ്യക്തമാക്കിയെങ്കിലും രാജിക്ക് പിന്നിലെ അടിസ്ഥാന ലക്ഷ്യങ്ങളെക്കുറിച്ചു സംശയമുണ്ടെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നുണ്ട്. പാര്ലമെന്റിന്റെ വർഷ കാലസമ്മേളനത്തിന്റെ ആദ്യ ദിവസം നടത്തിയ പ്രഖ്യാപനം ഏറെ സംശയം ഉണ്ടാക്കുന്നതാണ്. ഈ ഘട്ടത്തിൽ വിഷയത്തിൽ വ്യക്തതയുടെയും സുതാര്യതയുടെയും ആവശ്യകത ഉണ്ട്.

അപ്രതീക്ഷിത രാജി പ്രഖ്യാപിച്ചതിന് പിന്നാലെ പകരം ആരായിരിക്കുമെന്നുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. പാര്ലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ തന്നെ ഉപരിഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള ശ്രമം എൻഡിഎ ആരംഭിച്ചിട്ടുണ്ട്. അടുത്ത ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർന്നു വരുന്ന പേരാണ് ശശി തരൂർ. കൊണ്ഗ്രെസ്സ് നൽകിയ പേരുകൾ തള്ളിയാണ് തരൂരിന് കേന്ദ്ര സർക്കാർ പരിഗണിക്കുന്നത്. തരൂരുമായി അനുകൂല സമീപനമല്ല കോൺഗ്രസ് നേതൃത്ത്വത്തിന് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിൽ കൂടിയാണ് തരൂരിന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സാധ്യതകൾ കൂടുന്നത്. 

മുൻ ബിജെപി അദ്ധ്യക്ഷനും, മുൻ ഗോവ ഗവർണറുമായിരുന്ന അഡ്വക്കേറ്റ് പി എസ് ശ്രീധരൻ പിള്ള, മുൻ കേന്ദ്ര ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ജനതാദൾ എം പിയും രാജ്യസഭാ ഉപാധ്യക്ഷനുമായ ഹരിവംശ്  എന്നിവരാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സാധ്യതയുള്ള മറ്റ് വ്യക്തികൾ. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0