സമീപകാല റീ റിലീസ് ട്രെന്‍ഡില്‍ നേട്ടമുണ്ടാക്കി മോഹൻലാൽ ചിത്രം ഛോട്ടാ മുംബൈ
Mohanlal's film Chhota Mumbai has made a comeback in the recent re-release trend
സമീപകാല റീ റിലീസ് ട്രെന്‍ഡില്‍ നേട്ടമുണ്ടാക്കി മോഹൻലാൽ ചിത്രം ഛോട്ടാ മുംബൈ. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത്, 2007 ല്‍ പുറത്തെത്തിയ ഛോട്ടാ മുംബൈ എന്ന ചിത്രമാണ് 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളില്‍ എത്തിയത്. ആഗോള ബോക്സ് ഓഫീസിൽ മൂന്നു ദിവസത്തിൽ 1.90 കോടിയാണ് ചിത്രം നേടിയത്. ഏറെക്കാലമായി മോഹന്‍ലാല്‍ ആരാധകര്‍ ആവശ്യപ്പെടുന്ന റീ റിലീസുകളില്‍ ഒന്നാണ് ഇത്. മോഹന്‍ലാലിന്റെ വരുന്ന പിറന്നാള്‍ ദിനത്തില്‍ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് നേരത്തെ പ്രചരിച്ചിരുന്നത്. അടുത്തിടെ ചിത്രത്തിന്റെ നിര്‍മ്മാതാവും നടനുമായ മണിയന്‍പിള്ള രാജുവും ഈ ഡേറ്റ് കണ്‍ഫേം ചെയ്തിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













