മമ്മൂട്ടിയാണെന്ന് കരുതി മറ്റോർക്കോ ആണ് താൻ ഇത്രകാലം മെസേജ് അയച്ചിരുന്നത്: നടി വിൻസി
actress Vinci says that the person who sent that message was not Mammootty
സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തിന് പിന്നാലെ നടി വിൻസിയെ നടൻ മമ്മൂട്ടി വിൻ സി എന്ന് അഭിസംബോധന ചെയ്ത് മെസേജ് അയച്ചിരുന്നുവെന്നും അതിനാൽ താൻ പേര് മാറ്റുന്നുവെന്നും അന്ന് വിൻസി പറഞ്ഞിരുന്നു. എന്നാൽ ആ മെസേജ് അയച്ചത് മമ്മൂട്ടിയല്ല എന്നു പറയുകയാണ് നടി വിൻസി. മമ്മൂട്ടിയാണെന്ന് കരുതി മറ്റോർക്കോ ആണ് താൻ ഇത്രകാലം മെസേജ് അയച്ചിരുന്നത് എന്നും മമ്മൂട്ടിയെ നേരില്‍ കണ്ടപ്പോള്‍ മെസേജ് അയച്ച കാര്യം താന്‍ പറഞ്ഞുവെന്നും എന്നാല്‍ അദ്ദേഹത്തിന് അതിനെ പറ്റി ഒന്നുമറിയില്ലെന്നാണ് പറഞ്ഞതെന്നും വിന്‍ സി പറഞ്ഞു. ഇത്രയും നാള്‍ ഞാന്‍ മെസേജ് അയച്ചുകൊണ്ടിരുന്നത് മമ്മൂക്കയ്ക്കല്ല എന്ന് എനിക്ക് മനസിലായി. ആരാണ് റിപ്ലെ തന്നതന്ന് കണ്ടുപിടിച്ചുമില്ല. എങ്കിലും കുഴപ്പമില്ല ഞാൻ ആഗ്രഹിക്കുന്നതുപോലെ എന്നെ ആരൊക്കെയോ ഓർക്കുന്നുണ്ടല്ലോ വിൻ സി പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













