പ്രശസ്ത അമേരിക്കൻ അഭിനേതാവ് ജോനാഥൻ ജോസ്, അയൽക്കാരന്റെ വെടിയേറ്റ് മരിച്ചു
JONATHAN JOSS "KING O THE HILL" ACTOR FATALLY SHOT BY NEIGHBOUR IN SAN ANTONIO
പ്രശസ്ത അമേരിക്കൻ അഭിനേതാവ് ജോനാഥൻ ജോസ്, ടെക്സാസിലെ സാൻ ആന്റോണിയോയിൽ അയൽക്കാരന്റെ വെടിയേറ്റ് മരിച്ചു. സിഗ്ഫ്രെഡോ ആൽവാരസ് സേജയുടെ വെടിയേറ്റാണ് ജോനാഥൻ കൊല്ലപ്പെട്ടത്. കിംഗ് ഓഫ് ദ ഹിൽ" എന്ന പ്രശസ്ത ആനിമേറ്റഡ് സീരീസിൽ ജോൺ റെഡ്‌കോർണിന്റെ ശബ്ദം നൽകിയ പ്രശസ്ത അമേരിക്കൻ അഭിനേതാവാണ് ജോനാഥൻ. സിഗ്ഫ്രെഡോ ആൽവാരസ് സേജയെ പോലീസ് അറസ്റ്റ് ചെയ്തു.
ജോനാഥൻ ജോസ് കോമാഞ്ചി, വൈറ്റ് മൗണ്ടൻ അപ്പാച്ചി എന്ന അമേരിക്കൻ ആദിവാസി വംശജനാണ്. പാർക്ക്‌സ് ആൻഡ് റെക്രിയേഷൻ, ടൾസ കിംഗ്, റേ ഡൊണോവൻ, "ട്രൂ ഗ്രിറ്റ്, ദ മാഗ്നിഫിസന്റ് സെവൻ തുടങ്ങിയ ഷോകളിലും ജോനാഥൻ അഭിനയിച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













