"പറയാനുള്ളത് നേതൃത്വത്തോട് പറയും " ദുബായിലെ ചർച്ച മാധ്യമസൃഷ്ടിയെന്ന് ശശി തരൂർ .

Jan 29, 2026 - 11:58
Jan 29, 2026 - 13:25
 0
"പറയാനുള്ളത് നേതൃത്വത്തോട് പറയും " ദുബായിലെ ചർച്ച മാധ്യമസൃഷ്ടിയെന്ന് ശശി തരൂർ .

"പറയാനുള്ളത് നേതൃത്വത്തോട് പറയും "

ദുബായിലെ ചർച്ച മാധ്യമസൃഷ്ടിയെന്ന് ശശി തരൂർ .

ന്യൂഡൽഹി/തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള ഒരു വ്യവസായി ദുബായിൽ വച്ച് കൂടിക്കാഴ്ചയോ ചർച്ചയോ നടത്തിയെന്നത് മാധ്യമസൃഷ്ടിയെന്ന് ശശി തരൂർ എം.പി.

നിങ്ങളുടെ ആഹാരത്തിനു വേണ്ടി നിങ്ങൾ പറയുന്നതാണെന്നും പറയാനുള്ളത് നേതൃത്വത്തോട് പറയുമെന്നുമാണ് തരൂർ പ്രതികരിച്ചത്.

അതിനുള്ള അവസരം വരുമെന്നാണ് വിശ്വാസമെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ദുബായിൽ നിന്നും ഡൽഹിയിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0