ദീർഘദൂര മിസൈലുകൾക്കൊപ്പം ക്ലസ്റ്റർ ബോംബുകൾ തൊടുത്തു ഇറാൻ

Iran has intensified its attacks on Israel. Iran responded by firing cluster bombs along with long-range missiles

Jun 20, 2025 - 09:43
 0
ദീർഘദൂര മിസൈലുകൾക്കൊപ്പം ക്ലസ്റ്റർ ബോംബുകൾ തൊടുത്തു ഇറാൻ

ഇസ്രയേലിനെതിരെ ആക്രമണം കടുപ്പിച്ചു ഇറാൻ. ദീർഘദൂര മിസൈലുകൾക്കൊപ്പം ക്ലസ്റ്റർ ബോംബുകൾ തൊടുത്തായിരുന്നു ഇറാന്റെ പ്രതികരണം. ഇത് ആദ്യമായാണ് മിസൈലുകൾക്കൊപ്പം ഇറാൻ ക്ലസ്റ്റർ ബോംബുകൾ തൊടുത്തത്. മധ്യ ഇസ്രയേലിലാണ് പൊട്ടിത്തെറിച്ച ഡസൻകണക്കിന് ബോംബുകൾ കണ്ടെത്തിയത്. ക്ലസ്റ്റർ ബോംബുകൾ തൊടുക്കുമ്പോൾ ഒരെണ്ണമായും ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ ചെറുബോംബുകളായി പൊട്ടിത്തെറിക്കും. കൃത്യമായി ലക്ഷ്യസ്ഥാനം നിർണയിക്കാൻ കഴിയാത്തതിനാൽ നാശനഷ്ടങ്ങളുടെ തീവ്രത വർധിക്കും. ഇറാന്റെ കയ്യിലുള്ള ആയുധങ്ങൾ കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0