ഡിറ്റക്ടീവ് ഉജ്ജ്വലൻ മെയ് ഇരുപത്തിമൂന്നിന്

Detective Ujjwalan, produced by Sophia Paul under the banner of Week's Blog Busters, will be released on May 23

May 14, 2025 - 12:41
 0
ഡിറ്റക്ടീവ് ഉജ്ജ്വലൻ മെയ് ഇരുപത്തിമൂന്നിന്


വീക്കെൻ്റെ ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ മെയ് ഇരുപത്തിമൂന്നിന്. നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ, രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.ചിത്രം മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെ
ത്തും. നർമ്മവും, ഉദ്വേഗവും കോർത്തിണക്കി തികഞ്ഞ ഹ്യൂമർ ത്രില്ലർ സിനിമയായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഒരു നാട്ടിൽ അരങ്ങേറുന്ന ദുരന്തങ്ങളുടെ ചുരുളുകൾ അഴിക്കാൻ എത്തുന്ന ഡിറ്റക്ടീവ് ഉജ്വലൻ എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ കൗതുകവും ആകാംക്ഷവും നൽകുന്നതായിരിക്കും. ഉജ്ജ്വലനെ  ധ്യാൻ ശ്രീനിവാസൻ തൻ്റെ സ്വത:സിദ്ധമായ അഭിനയ ശൈലിയിലൂടെ ഏറെ അവിസ്മരണീയമാ
ക്കിയിട്ടുണ്ട്. സിജുവിൽസനാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0