ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി പുത്തൻ ഗാനവുമായി എത്തുകയാണ് സാഹസം ടീം
The Sahasam team is coming up with a new song to add color to the upcoming Onam
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്.
വരാൻ പോകുന്ന
ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നതെങ്കിലും ഈ ഗാനം ഏതൊരാൾക്കും ആസ്വദിക്കാവുന്നതാണ്. ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിച്ച് ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വിനായക് ശശികുമാർ രചിച്ച് ബിബിൻ അശോക് ഈണമിട്ട് ഫെജോ , ഹിമ്മാ ഹിലാരി , നിന്നിതാ ഹിലാരി എന്നിവർ പാടിയ
പറപറ പറ പറക്കണ പൂവേ ... പൂവേ ... പൂവേ ...പുവേ ... കളറാവട്ടെ...
ചിരി... ചിരി... ചിരി.... ചിരിക്കണ ചുണ്ടേ...'
പവറാവട്ടെ ....
എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്
ഓണ മൂഡിൽ എന്ന അനൗൺസോടെ എത്തുന്ന ഈ ഗാനം കേരളത്തിൻ്റെ പ്രധാന സ്ഥലങ്ങളെയൊക്കെ പേരെടുത്തു പറഞ്ഞു കൊണ്ടാണ് ഗാനത്തിൻ്റെ ഒഴുക്ക്.
മികച്ച നർത്തകൻ കൂടിയായ റംസാൻ മുഹമ്മദും ഗൗരി കൃഷ്ണയും, ലീഡുചെയ്യുന്ന ഈ ഗാനരംഗത്തിൽ നരേൻ, ശബരീഷ് വർമ്മ തുടങ്ങിയ അഭിനേതാക്കളുടെ നിറഞ്ഞ സാന്നിദ്ധ്യവും ഉണ്ട്.
ഹ്യൂമർ, ത്രില്ലർ മൂഡിലൊരുക്കുന്ന ഈ ചിത്രത്തിൻ്റെ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിനനുയോജ്യമായ വിധത്തിൽത്തന്നെയാണ് ഈ ഗാനരംഗം.
സമൂഹമാധ്യമങ്ങളിലൂടെ ഈ ഗാനം ഇന്ന് യുവജനത ഏറ്റെടുത്തിരിക്കുകയാണ്. ഓണക്കാലത്ത് പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ഈ ഗാനരംഗം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വലിയ താരനിരയോടെ എത്തുന്ന ഈ ചിത്രത്തിൽ ബാബു ആൻ്റെണി , സജിൻ ചെറുകയിൽ , വിനീത് തട്ടിൽ, മേജർ രവി ഭഗത് മാനുവൽ, ജീവാ ജോസഫ്, ,കാർത്തിക്ക് യോഗി, ജാപി, ഹരി ശിവറാം, ടെസ്സാ ജോസഫ്, വർഷാരമേഷ്, ജയശ്രീ,ആൻ സലിം,
എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
ഇവർക്കൊപ്പം നിർണ്ണായകമായ ഒരു കഥാപാത്രത്തെ അജുവർഗീസും അവതരിപ്പിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













