എട്ടു മാസത്തിനു ശേഷം കേരളത്തിലെത്തി മലയാളികളുടെ പ്രിയതാരം മമ്മൂട്ടി

Fans arrived at the Nedumbassery airport to welcome him.

Oct 30, 2025 - 16:17
Oct 30, 2025 - 16:20
 0
എട്ടു മാസത്തിനു ശേഷം കേരളത്തിലെത്തി മലയാളികളുടെ പ്രിയതാരം മമ്മൂട്ടി

എട്ടു മാസത്തിനു ശേഷം കേരളത്തിലെത്തി മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. മന്ത്രി പി. രാജീവും മറ്റു നിരവധി രാഷ്ട്രിയ നേതാക്കളും മമ്മൂട്ടിയെ സ്വീകരിക്കാൻ എത്തിയിരുന്നു. കേരളപിറവി ദിനത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയിലും മമ്മൂട്ടി പങ്കെടുക്കും. ഭാര്യ സുൽഫത്തിന് ഒപ്പം സ്വന്തമായി കാറോടിച്ചാണ് മമ്മൂട്ടി വിമാനത്താവളത്തിൽ നിന്നു മടങ്ങിയത്. സിനിമയിൽ നിന്ന് ഇടവേളയെടുത്ത മമ്മൂട്ടി ഒക്ടോബറിലാണ് വീണ്ടും അഭിനയരംഗത്ത് സജീവമായത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു താരം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0