ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു
The Vice President's resignation was made citing health reasons
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു. വെങ്കയ്യ നായിഡുവിന്റെ പിൻഗാമിയായി 2022 ഓഗസ്റ്റിലാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സ്ഥാനമേൽക്കുന്നത്. പദവി ഏറ്റെടുത്ത് മൂന്ന് വർഷം പൂർത്തിയാകാനിരിക്കെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉപരാഷ്ട്രതിയുടെ രാജി. രാഷ്ട്രപതി ദ്രൗപതി മുർമുവിനാണ് രാജിക്കത്ത് നൽകിയത്. രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിയ്ക്കും തനിക്ക് നൽകിയ പിന്തുണയ്ക്ക് രാജിക്കത്തിൽ ജഗ്ദീപ് ധൻകർ നന്ദി പറയുന്നുണ്ട്. രാജ്യസഭാ അംഗങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













