ഉപതെരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാകുന്നത് വരെ വി ഡി സതീശൻ നിലമ്പൂരിൽ ക്യാമ്പ് ചെയ്യും
VD Satheesan will camp in Nilambur until the by-election campaign is over.
ഉപതെരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാകുന്നത് വരെ വി ഡി സതീശൻ നിലമ്പൂരിൽ ക്യാമ്പ് ചെയ്യും. യുഡിഎഫ് പ്രചാരണത്തിന് പുതിയ ഊർജം നൽകുക എന്ന ലക്ഷ്യത്തോടെ കൂടുതൽ സംസ്ഥാന നേതാക്കളും അടുത്ത ദിവസങ്ങളിലായി നിലമ്പൂരിൽ എത്തും. മുന്നണിയിലെടുത്തില്ലെങ്കിൽ മത്സരിക്കുമെന്ന കടുത്ത നിലപാടിലാണ് പിവി അൻവർ. ഷൗക്കത്ത് സ്ഥാനാർത്ഥിയാകുന്നതും ഉൾക്കൊളളാം, പക്ഷേ മുന്നണിയിൽ എടുക്കണം അതാണ് പിവി അൻവറിന്റെ ആവശ്യം. രണ്ടു ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനം വേണമെന്നാണ് നിലപാട്. തീരുമാനമുണ്ടായില്ലെങ്കിൽ പിവി അൻവർ നിലമ്പൂരിൽ മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം പറയുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













