ആക്‌സിയം ദൗത്യ സംഘം വിജയകരമായി ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു
The Axiom mission team successfully entered the space station
ആക്‌സിയം ദൗത്യ സംഘം വിജയകരമായി ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു ഡോക്കിംഗ് പ്രവര്‍ത്തനം പൂര്‍ത്തിയായത്. ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയുള്‍പ്പടെ നാല് പേരാണ് ദൗത്യത്തിന്റെ ഭാഗമായത്. നാസയുടെ മുന്‍നിര ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടില്‍നിന്നുള്ള സ്ലാവോസ് വിസ്‌നീവ്‌സ്‌കി, ഹംഗറിയുടെ ടിബോര്‍ കാപു എന്നിവരാണ് സംഘത്തിലെ മറ്റ് മൂന്ന് പേര്‍. ദൗത്യം ലക്ഷ്യം നേടുന്നതോടെ രാജ്യാന്താര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമാകും ശുഭാന്‍ഷു. സംഘം ബഹിരാകാശ നിലയത്തില്‍ 14 ദിവസം ചെലവിടും. സാങ്കേതിക പ്രശ്‌നം കാരണം ഏഴ് വട്ടം മാറ്റി വെച്ച ദൗത്യമാണ് ആക്‌സിയം- 4. ഐഎസ്ആര്‍ഒക്കായി ഏഴ് പരീക്ഷണങ്ങള്‍ ശുഭാന്‍ഷു ശുക്ല പ്രത്യേകമായി ചെയ്യും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













