ആക്സിയം-4 ദൗത്യത്തിന് തുടക്കമായി
A successful start to the historic moment that the country has been eagerly waiting for
ആക്സിയം-4 ദൗത്യത്തിന് തുടക്കമായി. ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല, നാസയുടെ മുൻനിര ബഹിരാകാശ സഞ്ചാരികളിൽ ഒരാളായ പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽനിന്നുള്ള സ്ലാവോസ് വിസ്നീവ്സ്കി, ഹംഗറിയുടെ ടിബോർ കാപു എന്നിവർ ബഹിരാകാശത്തേക്ക് പുറപ്പെട്ടു. ആക്‌സിയം സ്‌പേസ് ഇങ്ക്, നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്ട്രേഷൻ ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ എന്നിവർ സംയുക്തമായാണ് ആക്സിയം 4 ബഹിരാകാശ ദൗത്യം നടത്തുന്നത്. സാങ്കേതിക പ്രശ്നം കാരണം ഏഴ് വട്ടം മാറ്റി വെച്ച ദൗത്യമാണ് ആക്സിയം- 4. സംഘം ബഹരാകാശ നിലയത്തിൽ 14 ദിവസം ചെലവിടും. വിവിധ പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലും സംഘം ഭാഗമാകും. ബഹിരാകാശ നിലയത്തിൽ 60 ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തും. സൂക്ഷ്മ ആൽഗകളുടെയും സയനോബാക്ടീരിയകളുടേയും വളർച്ചയും മൈക്രോ ഗ്രാവിറ്റിയിൽ പേശികളുടെ പുനരുജ്ജീവനവും പഠിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













