അവിഹിതം എന്ന പുതിയ ചിത്രത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി

Amrugam, directed by Senna Hegde, who won a lot of audience recognition and a National Award with the film

Oct 7, 2025 - 13:22
Oct 7, 2025 - 13:24
 0
അവിഹിതം  എന്ന പുതിയ ചിത്രത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി

സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന  അവിഹിതം  എന്ന പുതിയ ചിത്രത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.  ടിറ്റോ പി തങ്കച്ചൻ എഴുതിയ വരികൾക്ക് ശ്രീരാഗ് സജി സംഗീതം പകർന്ന് സിയ ഉൾ ഹഖ്, ശ്രീരാഗ് സജി എന്നിവർ ആലപിച്ച  അയ്യയ്യേ,  നിർമ്മലേ....എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. വീണ്ടും കാഞ്ഞങ്ങാട് ഗ്രാമ പശ്ചാത്തലത്തിൽ 
യുവനടന്മാരായ ഉണ്ണി രാജാ,രഞ്ജിത്ത് കങ്കോൽ എന്നിവർക്കൊപ്പം ഒട്ടേറെ നടിനടന്മാർ അഭിനയിക്കുന്ന ഫാമിലി ഫൺ ചിത്രമായ അവിഹിതം ഒക്ടോബർ പത്തിന് പ്രദർശനത്തിനെത്തുന്നു.അംബരീഷ് കളത്തറ,സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് തിരക്കഥ, സംഭാഷണമെഴുതുന്നത്.  ഇഫോർ എക്സ്പിരിമെന്റ്സ്,ഇമാജിൻ സിനിമാസ്, മാരുതി ടാക്കീസ് (മുകിൽ)എന്നീ ബാനറിൽ മുകേഷ് ആർ മേത്ത,ഹാരിസ് ദേശം,പി ബി അനീഷ്,സി വി സാരഥി,സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0