അമ്മയില്‍ വനിതകള്‍ നേതൃത്വം നല്കുന്ന ഒരു കമ്മിറ്റി വരട്ടെ എന്നാണ് സൂപ്പര്‍താരങ്ങളുടെ നിലപാട്
The superstars' stance is that a committee led by women should be formed in AMMA
അമ്മയില്‍ വനിതകള്‍ നേതൃത്വം നല്കുന്ന ഒരു കമ്മിറ്റി വരട്ടെ എന്നാണ് സൂപ്പര്‍താരങ്ങളുടെ നിലപാട്. യുവതാരങ്ങളും ഇതേ നിലപാടിലാണ്. ഇതോടെ ശ്വേതാ മേനോൻ അമ്മയുടെ നേതൃസ്ഥാനത്തെത്തുമെന്ന് ഉറപ്പായി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് അമ്മ ഭരണ സമിതി പിരിച്ചുവിടാന്‍ അധ്യക്ഷനായിരുന്ന മോഹന്‍ലാല്‍ തീരുമാനം എടുത്തത്. നടന്മാര്, സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയ നിരവധി പേര്‍ക്കെതിരേയും ആരോപണം ഉയര്‍ന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പ്രതിസന്ധിയിലായി അമ്മ സംഘടന ഭരണ സമിതി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റി പ്രഖ്യാപിച്ചു. ആ കമ്മിറ്റിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ആഗസ്റ്റ് 15 ന് അമ്മ ഭരണസമിതിയിലേക്ക് ഭാരവാഹി തിരഞ്ഞെടുപ്പ് പ്രഖ്യാച്ചത്.
ശ്വേതാ മേനോനും കുക്കു പരമേശ്വരനും നേതൃനിരയിൽ വന്നാൽ അമ്മയ്ക്ക് കൂടുതൽ ഊർജത്തോടെ പ്രവർത്തിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തല്‍. നടി അക്രമിക്കപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് അമ്മയില്‍ കടുത്ത അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. അമ്മയ്ക്കെന്തേ പെണ്മക്കളോട് വിവേചനം എന്ന തരത്തിലുള്ള ആരോപണങ്ങള്‍ക്കുള്ള മറുപടി കൂടിയായിരിക്കും വനിതകള്‍ ഭാരവാഹിയായി എത്തുന്നത്.ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് താരങ്ങള്‍ക്കെതിരെ ഉണ്ടായ കടുത്ത ആരോപണം സിനിമയെ തന്നെ ബാധിച്ചിരുന്നു. ഇത്തരം വിഷയങ്ങള്‍ ആവര്‍ത്തിക്കപ്പെടാനാതിരിക്കാനായി ഒരു വനിത വരട്ടെ എന്നതായിരുവന്നു പ്രമുഖരുടെ വിലയിരുത്തന്. സിനിമാ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ പുതിയ സിനിമാ നയത്തിന് ഉടന്‍ സര്‍ക്കാര്‍ രൂപം നല്‍കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













