അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ യാത്രാ നിരോധനം പ്രഖ്യാപിച്ചു

trump announces traval ban affecting a dozen countries set to go into effect monday

Jun 5, 2025 - 13:57
 0
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ യാത്രാ നിരോധനം പ്രഖ്യാപിച്ചു


പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ യാത്രാ നിരോധനം പ്രഖ്യാപിച്ചു. ഈ പുതിയ നിയമപ്രകാരം, പന്ത്രണ്ട് രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് പ്രവേശനം നിർത്തിവയ്ക്കും. കൂടാതെ, ഏഴു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ കൂടുതൽ നിയന്ത്രണത്തിലാക്കും. അഫ്ഗാനിസ്ഥാൻ, ബർമ (മ്യാന്മാർ),ചാഡ്, കോംഗോ  റിപ്പബ്ലിക്ക്, ഇക്വറ്റോറിയൽ ഗിനിയ, ഏറിത്രിയ,ഹൈത്തി, ഇറാൻ, ലിബിയ, സോമാലിയ, സുഡാൻ, യെമൻ എന്നിവിടങ്ങളിലാണ് നിരോധനം ബാധിക്കുന്ന രാജ്യങ്ങൾ. ബുരുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൻ, ടോഗോ തുർക്ക്മെനിസ്ഥാൻ, വെനസ്വേല എന്നിവിടങ്ങളിലാണ് ഭാഗിക നിയന്ത്രണത്തിലുള്ള രാജ്യങ്ങൾ. 

ഈ പുതിയ നിരോധനം മനുഷ്യാവകാശ സംഘടനകൾ, അഭയാർത്ഥി സംഘടനകൾ എന്നിവരിൽ വലിയ വിമർശനം ഉളവാക്കി. ഇത് രാജ്യത്ത് വിഭജനവും മതേതരത്വത്തിനെതിരെ പോയി എന്ന അഭിപ്രായം ശക്തമാണ്. പ്രത്യേകിച്ച് അഫ്ഗാനിസ്ഥാൻ ഉൾപ്പെടുന്നതിനെക്കുറിച്ച് നല്ല ബന്ധങ്ങളുള്ള രാജ്യങ്ങളോട് ക്രൂരതയെന്ന് വിമർശനം ഉണ്ട്. ക്യൂബ, വെനസ്വേല പോലുള്ള രാജ്യങ്ങളിൽ ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും അന്താരാഷ്ട്ര ബന്ധങ്ങളിൽ പുതിയ ഉത്കണ്ഠ സൃഷ്ടിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0