അമീർ നിയാസ് നായകനാകുന്ന തേറ്റ ചിത്രം ജൂൺ 20ന് തിയേറ്ററിൽ എത്തുന്നു

Theta, a film starring Ameer Niaz and shot entirely in the forests, will hit the theatres on June 20

Jun 17, 2025 - 11:39
 0
അമീർ നിയാസ് നായകനാകുന്ന തേറ്റ ചിത്രം ജൂൺ 20ന് തിയേറ്ററിൽ എത്തുന്നു

പൂർണ്ണമായും വനാന്തരങ്ങളിൽ ചിത്രീകരിച്ച,അമീർ നിയാസ് നായകനാകുന്ന തേറ്റ ചിത്രം ജൂൺ 20ന് തിയേറ്ററിൽ എത്തുന്നു. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. തേറ്റ എന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് റെനീഷ് യൂസഫ് ആണ്. പല്ലികാട്ടിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനോഷ് ഗോപി, റെനീഷ് യൂസഫ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. അരവിന്ദ് പ്രീതയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കാടിനോട് ചേർന്ന് കിടക്കുന്ന മലയോര ഗ്രാമത്തിൽ വർഷങ്ങളായി മൃഗങ്ങളെ വേട്ടയാടുന്ന ശശാങ്കൻ.മകൻ ശങ്കരന് കാട്ടുപന്നിയുടെ ആക്രമണം നേരിട്ടത് കൊണ്ട് ഭയത്തോടെയാണ് ഇതിനെ കാണുന്നത്. എന്നാൽ ശങ്കരന്റെ കുറച്ചു സുഹൃത്തുക്കൾ കാടുകയറി പന്നിയെ വേട്ടയാടാൻ എത്തിയപ്പോൾ കാടിനുള്ളിൽ അകപ്പെട്ടുപോകുന്നു. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. വനാന്തരങ്ങളിലെ പന്നിയുമായുള്ള സംഘട്ടനം ചിത്രത്തിന്റെ മുഖ്യഘടകമാണ്. ഒരു സർവൈവൽ ത്രില്ലെർ ചിത്രമാണിത്. അമീർ നിയാസ്,എം ബി പത്മകുമാർ,ശരത് വിക്രം, അജീഷപ്രഭാകർ, ഭദ്ര എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0