അതുല്യ നടൻ സത്യന്‍ ഓര്‍മയായിട്ട് 54 വര്‍ഷം

It has been 54 years since the memory of the unique actor Sathyan

Jun 15, 2025 - 16:38
 0
അതുല്യ നടൻ സത്യന്‍ ഓര്‍മയായിട്ട് 54 വര്‍ഷം

മലയാളികളുടെ മനസിൽ പതിഞ്ഞ നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച അതുല്യ നടൻ സത്യന്‍ ഓര്‍മയായിട്ട് 54 വര്‍ഷം.  സ്വാഭാവികാഭിനയത്തിലൂടെ കഥാപാത്രങ്ങളെ കൂടുതൽ മികവുറ്റതാക്കാൻ സത്യനോളം ഉള്ള കഴിവ് മറ്റ് നടന്മാർക്കുണ്ടായിരുന്നില്ല. നായകസങ്കല്‍പ്പങ്ങളില്‍ നിന്ന് വ്യത്യസ്തമായി തന്റേതായ അഭിനയശൈലിയിലൂടെയാണ് മാനുവേല്‍ സത്യനേശന്‍ എന്ന സത്യന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. പട്ടാളത്തിലും പൊലീസിലും ഓഫീസറായിരുന്ന സത്യന്‍ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്  തന്റെ അഭിനയമോഹം സാക്ഷാത്ക്കരിക്കാനാണ്.  രണ്ടാം ലോകമഹായുദ്ധകാലത്താണ് സത്യന്‍ പട്ടാളത്തില്‍ ചേര്‍ന്നത്. അവിടുന്ന തിരികെയെത്തി പൊലീസില്‍ ജോലി ചെയ്യുമ്പോഴാണ് ചില നാടകങ്ങളിലെല്ലാം അദ്ദേഹം അഭിനയിക്കുന്നത്. പിന്നീടായിരുന്നു സിനിമയിലേക്കുള്ള രംഗപ്രവേശം. 1954 ല്‍ പുറത്തിറങ്ങിയ നീലക്കുയില്‍ സത്യന്റെ അഭിനയജീവിതത്തില്‍ ഏറെ പ്രധാനപെട്ടതാണ്. 

ഓടയില്‍ നിന്നിലെ പപ്പു, ചെമ്മീനിലെ പളനി, യക്ഷിയിലെ പ്രൊ.ശ്രീനി, ഡോക്ടര്‍ എന്ന ചിത്രത്തിലെ ഡോ.രാജേന്ദ്രന്‍ ഈ കഥാപാത്രങ്ങളൊക്കെ സത്യൻ എന്ന കലാകാരന്റെ അഭിനയ വൈഭവത്തെ എടുത്തുകാണിക്കുന്നതാണ്.  150ലേറെ മലയാള ചിത്രങ്ങളിലും രണ്ട് തമിഴ് ചിത്രങ്ങളിലും സത്യന്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും മറ്റ് നിരവധി അംഗീകാരങ്ങളും സത്യനെ തേടിയെത്തിയിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0