വി.ഡി.സതീശൻ മുഖ്യമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യൻ.

Apr 25, 2026 - 09:04
Apr 25, 2026 - 09:06
 0
വി.ഡി.സതീശൻ മുഖ്യമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യൻ.

"വി.ഡി.സതീശൻ മുഖ്യമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യൻ "

മുരളി കല്ലേരി

തിരുവനന്തപുരം: വി.ഡി.സതീശൻ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയോടെ യു.ഡി.എഫിൽ അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളുടെ പ്രതീക്ഷ.2001 മുതൽ പറവൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി എം.എൽ.എ ആയ വി.ഡി.സതീശൻ കഴിഞ്ഞ അഞ്ചു വർഷമായി പ്രതിപക്ഷ നേതാവാണ്. പ്രതി പക്ഷത്തെ ശക്തമായ നേതൃത്വനിരയിൽ കൊണ്ടുവരാനും ഭരണപക്ഷത്തെ അഴിമതികളെ ജനങ്ങളുടെ മുമ്പിൽ പ്രതിഷേധിക്കാനും വി.ഡി.സതീശന് കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽഎന്തുകൊണ്ടും യു.ഡി.എഫ് കേവലം ഭൂരിപക്ഷത്തിൽ പോലും അധികാരത്തിൽ വന്നാൽ വി.ഡി.സതീശനായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കൾ വിശ്വസിക്കുന്നു. രമേശ് ചെന്നത്തിലയ്ക്ക് ആഭ്യന്തരവും പി.സി.വിഷ്ണുനാഥ് വിദ്യാസവും, ലീഗിൽ നിന്ന് പി.കെ.കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയും ആകും. മല്ലികാർജുൻ ഖാർ ഗേയുമായി കെ.സുധാകരൻ നടത്തിയ രഹസ്യ കൂടികാഴ്ചയുടെ പശ്ചാത്തലത്തിൽ ഇതിൽ ഒരു അട്ടിമറിയും സംഭവിക്കാൻ സാധ്യതയുണ്ട്.

കെ.സി.വേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള സമവാക്യങ്ങളാണ് ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന തന്നും കരുതാം. മെയ് നാലാം തീയതി 11 മണിയോടു കൂടി കല്ലും പതിരും തെളിഞ്ഞ് കേരളം ചുവക്കുമെന്നും വിശ്വാസമില്ലായ്മയില്ല. കേവലം ഭൂരിപക്ഷമണെങ്കിൽപ്പോലും യു.ഡി.എഫ് വന്നാൽ മുന്നണി ഭരണം നിലനിർത്തി കൊണ്ടു പോകുമെന്നതും തീർച്ചയാണ്.സംസ്ഥാനത്ത് എൽ.ഡി.എഫ്, യു.ഡി.എഫ് കുത്തകയായ പല നിയോജക മണ്ഡലങ്ങളിലും ഭൂരിപക്ഷം കുറയാനും സാധ്യത തെളിയുന്നു. ഇവിടെങ്ങളിൽ ബി.ജെ.പിയ്ക്ക് വോട്ടു കൾ വർദ്ധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ കണക്ക് കൂട്ടൽ.

തിരുവനന്തപുരം ഉൾപ്പടെ നേമം, കഴക്കൂട്ടം, പാലക്കാട്, തൃശ്ശൂർ തുടങ്ങിയ മണ്ഡലങ്ങളിൽ ബി.ജെ.പി.യ്ക്ക് ഭൂരിപക്ഷം വർദ്ധിക്കാനും സാധ്യതയുണ്ട്. ധർമ്മടം, തളിപ്പറമ്പ് ,പയ്യന്നൂർ, അമ്പലപ്പുഴ, തുടങ്ങി എൽ.ഡി.എഫ് കുത്തകയായ കേന്ദ്രങ്ങളിൽ ഭൂരിപക്ഷം പാടെ കുറയാനും മറ്റു മണ്ഡലങ്ങളിൽ യു.ഡി.എഫ് പിടിച്ചെടുക്കാനും സാധ്യത തെളിയുന്നു.

What's Your Reaction?

Like Like 2
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0