“PDC അത്ര ചെറിയഡിഗ്രി അല്ല” എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ റിലീസ് ചെയ്തു
The second poster of the film “PDC Athra Cheriya Degree Alla” has been released, which brings back memories of the pre-degree period.
പ്രീ ഡിഗ്രി കാലത്തിന്റെ മറക്കാനാവാത്ത ഓർമ്മകളുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന “P D C അത്ര ചെറിയ ഡിഗ്രി അല്ല” എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പ്രശസ്ത ചലച്ചിത്ര താരം ഗോകുൽ സുരേഷ് തന്റെ ഫേസ്ബുക്ക് പേജിലുടെ റിലീസ് ചെയ്തു. ഇഫാര്‍ ഇന്റര്‍നാഷണലിന്റെ ബാനറിൽ റാഫി മതിര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
ക്യാമ്പസ് സിനിമയായ "P D C അത്ര ചെറിയ ഡിഗ്രി അല്ല” ബയോ ഫിക്ഷണല്‍ കോമഡി ചിത്രമാണ്.
ഇന്റർനാഷണലിന്റെ ബാനറിൽ അവതരിപ്പിക്കുന്ന "P D C അത്ര ചെറിയ ഡിഗ്രി അല്ല” ജൂണ്‍ മാസം തിയേറ്ററുകളിലെത്തും. സിദ്ധാര്‍ത്ഥ്, ശ്രീഹരി, അജോഷ്,അഷൂര്‍, ദേവദത്ത്,പ്രണവ്, അരുണ്‍ ദേവ്, മാനവേദ്,ദേവ നന്ദന, ദേവിക,രെഞ്ജിമ, കല്യാണി ലക്ഷ്മി, അജിഷ ജോയ്,അളഗ, ഗോപിക തുടങ്ങിയ കൗമാരക്കാര്‍ക്ക് പുറമേ ജോണി ആന്റണി,ബിനു പപ്പു, ജയന് ചേര്‍ത്തല, സന്തോഷ് കീഴാറ്റൂര്‍, ബാലാജി ശര്‍മ്മ, സോനാ നായര്‍,വീണ നായര്‍, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ,എസ്.ആശ നായര്‍,തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കോളേജ് ജീവിതം എന്ന മതിലുകളില്ലാത്ത ലോകത്തിലേയ്ക്ക് കടന്നു ചെന്ന ചെറുപ്പക്കാരുടെ കലാലയജീവിതവും പ്രണയവും സ്വപ്നവും കൊച്ചു കൊച്ചു പിണക്കങ്ങളുമാണ് ഹൃദ്യമായി ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













