നടൻ ശ്രീനിവാസന്റെ ശവസംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ പൂർത്തിയായി
actor Sreenivasan's funeral was completed with full official honors in his home compound
നടൻ ശ്രീനിവാസന്റെ ശവസംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ എറണാകുളം ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിൽ പൂർത്തിയായി. മൂത്തമകൻ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയതോടെയാണ് അന്ത്യകർമ്മങ്ങൾ പൂർത്തിയായത്. നേരത്തെ പത്തുമണിയോടെയാണ് സംസ്കാരം ക്രമീകരിച്ചിരുന്നതെങ്കിലും ജനതിരക്ക് കാരണം 12 മണിയോടെയാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്.
ശനിയാഴ്ച വൈകിട്ടോടെ എറണാകുളം ടൗൺ ഹാളിലെ പൊതുദർശത്തിന് ശേഷം മൃതദേഹം കണ്ടനാട്ടെ വീട്ടിലെത്തിച്ചു. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പകലും നാടിന്റെ നാനാതുറകളിലുള്ള നിരവധി ആളുകളാണ് ശ്രീനിവാസന് അന്തിമോപചാരം അർപ്പിക്കാൻ കണ്ടനാട്ടെ വീട്ടിലേക്ക് എത്തിചേർന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













