ഇന്ന് കർക്കിടവാവ് -പിതൃ പുണ്യം തേടി ആയിരങ്ങൾ - ക്ഷേത്രങ്ങളും കടപ്പുറവും ജനനിബിഡം.
ഇന്ന് കർക്കിടക വാവ്. പിതൃപുണ്യം തേടി ആയിരങ്ങൾ. ക്ഷേത്രങ്ങളിലും പ്രത്യേക ബലി തർപ്പണ കേന്ദ്രങ്ങളിലും പുലർച്ചെ മുതൽവൻതിരക്ക്അനുഭവപ്പെട്ടു.
തിരുവനന്തപുരം/കൊല്ലം: ജില്ലകളിലെ വിവിധ പുണ്യ ഇടങ്ങളിലും കർക്കിടക വാവ് ബലിതർപ്പണത്തിനായി ആയിരങ്ങൾ എത്തി. പ്രശസ്തമായ തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, ശംഖുമുഖം കടപ്പുറം, കൊല്ലം തിരുമുല്ലാ വാരം കടപ്പുറം, അഷ്ടമുടി തുടങ്ങിയ പ്രധാന ഇടങ്ങളിൽ പുലർച്ചെ രണ്ടരയോടെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ബലിതർപ്പണത്തോട് അനുബന്ധിച്ച് തിരുവല്ലത്തും വർക്കലയിലും ശംഖ്മുഖത്തും, തിരുമുല്ലവാരത്തും ഇന്നലെ രാത്രി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
കർക്കിടക വാവുബലിയെ തുടര്‍ന്ന് വയനാട് തിരുനെല്ലി ക്ഷേത്രത്തിൽ പുലർച്ചെ മൂന്ന് മണി മുതൽ ചടങ്ങുകൾ തുടങ്ങി. പിതൃമോക്ഷപുണ്യം തേടി നൂറുകണക്കിന് ആളുകളാണ് രാവിലെ മുതൽ പാപനാശിനിയിലേക്ക് എത്തുന്നത്. തിരക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങൾ നേരത്തെ ഒരുക്കിയിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













