തിരുവനന്തപുരം മെഡിക്കൽ കോളജിനെതിരെ ഗുരുതര ആക്ഷേപം: ഐ.സി.യു പ്രവർത്തിക്കുന്നത് തുണികൾ മറച്ച്

Apr 18, 2026 - 15:04
 0

തിരുവനന്തപുരം മെഡിക്കൽ കോളജിനെതിരെ ഗുരുതരമായ ആക്ഷേപം: ഐ.സി.യു.പ്രവർത്തിക്കുന്നത് തുണികൾ കെട്ടിമറച്ച്: അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യം ശക്തം.       

 തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവർത്തന സജ്ജമായില്ല. തുണി കെട്ടി മറച്ചാണ് താൽക്കാലിക ഐസിയുകൾ പ്രവർത്തിക്കുന്നതന്ന് ആക്ഷേപമുയർന്നു. ഗുരുതതര പ്രസിസന്ധിയെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് ജനറൽ സർജറി വിഭാഗം മേധാവി കത്ത് അയച്ചിട്ടും ഇതുവരെ നടപടി ഉണ്ടാവത്തതിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രതിഷേധം. ഐസിയു ഉടൻ പ്രവർത്തനക്ഷമം ആകുമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

മാർച്ച് 17ന് ആയിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി വിഭാ​ഗത്തിൽ തീപിടുത്തം ഉണ്ടായത്. ഇതിനു പിന്നാലെ രോ​ഗികളെ താൽക്കാലികമായി സജ്ജീകരിച്ച ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, ഇപ്പോഴും ഈ താൽക്കാലിക ഐസിയുവിൽ തന്നെയാണ് രോ​ഗികൾ തുടരുന്നത്. തുണി കെട്ടി മറച്ചാണ് ഈ ഐസിയു പ്രവർത്തിക്കുന്നത്. രോ​ഗികൾക്ക് ഇവിടെ എത്രത്തോളം സുരക്ഷ ഒരുക്കാനാകും എന്നതിൽ കടുത്ത ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതിനുപിന്നാലെയാണ് ജനറൽ സർജറി വിഭാഗം മേധാവി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് ഒരു കത്ത് നൽകിയിരിക്കുന്നത്. ഉടൻ തന്നെ ഐസിയു പ്രവർത്തനക്ഷമമാകുമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. രോഗികൾക്ക് കടുത്ത അവഗണന നേരിടുന്ന സംസ്ഥാനത്തെത്ത ആതുരാലയത്തിൽ നിരന്തരം ക്രമക്കേടുകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നിരവധി പരാതികൾ ഉന്നതർക്ക് അയിച്ചിട്ടും ഇതുവരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർക്കും പരാതിയുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0